കാഴ്ചയുടെ വസന്തമൊരുക്കി മാടായിപ്പാറ

എഴുത്ത്: ഹണി ആര്‍ കെ/ ചിത്രങ്ങള്‍: പ്രവീണ്‍ രവീന്ദ്രന്‍

PRO
PRO
കഥയും ഐതിഹ്യവും ചരിത്രവും വിശ്വാസവും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നു ഇവിടെ. വല്ലഭന്‍ രണ്ടാമന്‍ എന്ന മൂഷിക രാജന്‍ പണികഴിപ്പിച്ചതാണ് മാടായി നഗരം അഥവാ മാരാഹി നഗരം, എന്നു പറയുന്നു. വടക്കേ മലബാറിലെ ശാക്തേയ ആരാധനാകേന്ദ്രങ്ങളില്‍ പ്രധാനമായ മാടായിക്കാവും, കണ്ണൂര്‍ ജില്ലയിലെ പ്രസിദ്ധ ആരാധനകേന്ദ്രങ്ങളായ വടുകുന്ദ ശിവക്ഷേത്രവും മാടായിപ്പാറയിലാണ്. മാടായിക്കാവ് തിരുവര്‍ക്കാട്ട് കാവ് എന്ന പേരിലും അറിയപ്പെടുന്നു. ദാരികവധം ചെയ്യുന്ന ഭദ്രകാളിയാണ് തിരുവര്‍ക്കാട്ട് കാവിലെ പ്രധാനപ്രതിഷ്ഠ.

കാവിന് തിരുവര്‍ട്ടുകാവ് എന്ന് പേര് വന്നതെങ്ങനെയെന്ന് സൂചിപ്പിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്. രാജരാജേശ്വര ക്ഷേത്രത്തിലായിരുന്നു ആദ്യം ദേവിയുടെ ആരൂഢസ്ഥാനം. എന്നാല്‍ ഇവിടത്തെ പൂജകളില്‍ ദേവി സംതൃപ്തയായിരുന്നില്ല. രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് മാറണമെന്ന് ദേവി ആഗ്രഹിച്ചു. ഭഗവതി കോപിച്ച് അരുളി ചെയ്തു. അപ്പോള്‍വെളിച്ചപ്പാട് ഉറഞ്ഞുകൊണ്ട് ഒരു തീക്കൊള്ളി എടുത്തുകൊണ്ട് ഏഴിമലയുടെ നേര്‍ക്കെറിഞ്ഞു. ഏഴിമലയുടെ തൊട്ടിപ്പുറത്തെ കാട്ടിലാണ് തീക്കൊള്ളി ചെന്ന് പതിച്ചത്. അവിടത്തെ കാട് കത്തിച്ചാമ്പലായി. തീക്കൊള്ളി മാത്രം അവശേഷിച്ചു. ഭഗവതിയുടെ പ്രതിഷ്ഠ അവിടെ നടത്തി. തിരുവിറക് കാട്ടിയ സ്ഥലത്ത് പ്രതിഷ്ഠിച്ച ഭഗവതിയായതിനാല്‍ തിരുവിറകാട്ട് ഭഗവതിയായി. അത് പിന്നീട് തിരുവര്‍ക്കാട്ട് ഭഗവതിയായി എന്ന് ഐതിഹ്യം. ഇവിടെ ശാക്തേയ പൂജയാണ് നടക്കുന്നത്. മത്സ്യവും ഇറച്ചിയുമൊക്കെ പൂജിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് മാടായിക്കാവ്.

തിരു‌എറുകാട് എന്നത് തിരുവര്‍ക്കാട്ടായതാണ് എന്നും ഐതിഹ്യമുണ്ട്. കാളി ദാരികനെ കൊന്ന് ജഡമെറിഞ്ഞ സ്ഥലം എന്ന നിലക്ക് തിരുഎറുകാടായി എന്നും പറയുന്നു. ചിറക്കല്‍ രാജവംശത്തിന്റെ പരദേവതയാണ് തിരുവര്‍ക്കാട്ട് ഭഗവതി.
WEBDUNIA|
കഥകള്‍ ഏറെ; വിശ്വാസത്തിനൊപ്പം ചരിത്രവും...




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :