കാഴ്ചയുടെ വസന്തമൊരുക്കി മാടായിപ്പാറ

എഴുത്ത്: ഹണി ആര്‍ കെ/ ചിത്രങ്ങള്‍: പ്രവീണ്‍ രവീന്ദ്രന്‍

PRO
PRO
ചരിത്രം വിശ്വാസമായി മാറിയ ഒരു കഥയും ഇവിടെയുണ്ട്. പുലയരുടെ ദൈവമായ കാരിഗുരുക്കള്‍ പുലിവേഷം മറിഞ്ഞ്‌ ദൈവക്കരുവായ കഥ തുടങ്ങുന്നത്‌ മാടായിക്കാവിലാണ്‌. ചിറക്കല്‍ തമ്പുരാന്റെ കീഴിലെ ഇടപ്രഭുവായ ചേണിച്ചേരി നമ്പ്യാരുടെ അടിമകളായ പള്ളിക്കുടിച്ചി വിരുന്തിയുടേയും കാവില്‍ മണിയന്‍ കുഞ്ഞിക്കരിമ്പന്റെയും മകനാണ് കാരിഗുരുക്കള്‍.

കാരി, കാരിഗുരുക്കളായത് ചേണിച്ചേരി നമ്പ്യാരുടെ സഹായം കൊണ്ടാണ്. മാടായിക്കാവിനോടനുബന്ധിച്ചുള്ള കളരിയില്‍ ഗുരുക്കള്‍ അഭ്യസിക്കുന്നതിന്റെ ശബ്ദം കേട്ട് കാരി അവിടെയെത്തുകയാണ്. പുലയനാണെന്ന് പറഞ്ഞാല്‍ കളരി പഠിപ്പിക്കില്ല. കളരിയോട് കാരിയുടെ വല്ലാത്ത താല്‍പ്പര്യം മനസ്സിലാക്കിയ ചേണിച്ചേരി നമ്പ്യാര്‍ പറഞ്ഞു-ഗുരുക്കളോട് ചേണിച്ചേരി തറവാട്ടുകാരനാണെന്ന് പറഞ്ഞാല്‍ മതി. അങ്ങനെ കാരി കളരി അഭ്യസിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് 18 കളരിയില്‍ കാരി പഠിച്ചു. പതിനെട്ടാം കളരി ചോതിയാന്‍ കളരിയാണ്. കരിക്കത്തയമ്മ എന്ന യുവതിയാണ് ഗുരു. മാറാട്ട വിദ്യ( പുലി വേഷം മറയാനുള്ള വിദ്യ) പഠിപ്പിച്ചു. പഠനത്തിനൊടുവില്‍ കാരിയുടെ മാറാട്ട കരിക്കത്തയമ്മ പരീക്ഷിച്ചു. കാരിയുടെ പുലിവേഷം കണ്ട ഗുരു പുലിക്കൂട്ടത്തില്‍ ചെന്നറ്റം ചേര്‍ന്ന് പോകുക എന്ന് ശിഷ്യനെ ആശംസിച്ചു. ഈ ആശംസ ഒടുവില്‍ കാരിയെ പുലിയാക്കിയെന്നത് മറ്റൊരു വസ്തുത.

കാരി പേരും പെരുമയുമുള്ള കളരിഗുരുക്കളായി മാറി. അള്ളടത്ത് തമ്പുരാന് ആധി ബാധിച്ചപ്പോള്‍ കാരിയുടെ മന്ത്രവാദം ആവശ്യമായി വന്നു. നമ്പ്യാര്‍ ഗുരുക്കളെ തമ്പുരാന്റെ അടുത്തേക്ക് അയച്ചു. തമ്പുരാന്റെ ആധി മാറ്റിയാല്‍ വലിയ ഉപഹാരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആധി മാറിയപ്പോള്‍ തമ്പുരാന്‍ വാക്കു പാലിക്കാന്‍ തയ്യാറായില്ല. പ്രതിഫലം തരണമെങ്കില്‍ പുലിയൂര് കുന്നില്‍ ചെന്ന് പുലിച്ചെടയും പുലിപ്പാലും കൊണ്ടുവരണമെന്ന് പ്രഖ്യാപിച്ചു. കാരിയെ കൊല്ലുകയായിരുന്നു തമ്പുരാന്റെ ലക്‍ഷ്യം.

എന്നാല്‍ പുലിവേഷം മറഞ്ഞ്, എതിര്‍പ്പുകളെല്ലാം തട്ടിനീക്കി പുലിപ്പാലും പുലി ജടയും മാടായി കാരിഗുരുക്കള്‍ മടങ്ങിയെത്തി. ഭാര്യ വെള്ളച്ചി അരിക്കാടി വെള്ളം പുലിയുടെ മേല്‍ ഒഴിച്ചാല്‍ കാരിഗുരിക്കളുടെ രൂപം തിരിച്ചുകിട്ടും. എന്നാല്‍ രൌദ്രഭീകരരൂപിയായ എത്തിയ പുലിയെ കണ്ട് ആര്യ പേടിക്കുകയായി. അവള്‍ അരിക്കാരി വെള്ളത്തിന്റെ കാര്യം മറന്നു. വീട്ടിനകത്ത് കയറി വാതിലടച്ചു. കാരിക്ക് കരിക്കത്തയമ്മ ആശംസ ഓര്‍മ്മവന്നു. വാതിലടച്ച് കുറ്റിയിട്ട ഭാര്യയെകഴുത്ത് ചവച്ച് കൊന്നു. പുലിയായിത്തന്നെ പുറത്തിറങ്ങി. അള്ളട നാട്ടിനെ ശാപവും കോപവും കൊണ്ട് വിറപ്പിച്ചു. തമ്പുരാന്റെ കുട്ടികള്‍ക്കും പെണ്ണുങ്ങള്‍ക്കും രോഗങ്ങള്‍ വന്നു. കാലികളെയും കടച്ചികളെയും പുലി കടിച്ചുകൊന്നു.

പ്രശ്നം രൂക്ഷമായപ്പോള്‍ ചിറക്കല്‍ തമ്പുരാന്‍ തന്നെ ഇടപെട്ടു. പ്രശ്നം വച്ചു. കുഞ്ഞിമംഗലത്തു നിന്ന് പാറന്താട്ട് ചേണിച്ചേരി കുഞ്ഞമ്പ് നമ്പ്യാരെ വിളിക്കണമെന്ന് വിധി. ചേണിച്ചേരി നമ്പ്യാര്‍ എത്തി തമ്പുരാനോട് രോക്ഷം കൊണ്ടു. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിക്കാതിരിക്കാനല്ലെ കാരിയെ കാട്ടിലേക്കയച്ചതെന്ന് നമ്പ്യാര്‍ ദേഷ്യപ്പെട്ടു. ഒടുവില്‍ വാഗ്ദാനം ചെയ്തതെല്ലാം കൊടുക്കാന്‍ തീരുമാനമായി. കാരിഗുരുക്കള്‍ക്കായി ഒരു ക്ഷേത്രം രാജാവിന്റെ സ്ഥാനത്ത് രാജാവിന്റെ വക നിര്‍മ്മിക്കുകയും ചെയ്തു. അവിടെ 14 ദിവസം കളിയാട്ടം നടത്തി.

WEBDUNIA|
വാഴുന്നോരുടെ പ്‌രാന്തും നാട്ടുകാരുടെ ആധിയും മാറ്റിയ ദിവ്യന്‍...
കാരി ഗുരുക്കളായി തെയ്യം ഉറഞ്ഞെത്തിയപ്പോള്‍ ചേണിച്ചേരി നമ്പ്യാര്‍ മോതിരമിട്ട് പേര് വിളിച്ചു. ഓലയിലെഴുതിയത് പ്രകാരം സ്ഥലത്തിന്റെ നീരുവീഴ്ത്തി തെയ്യത്തിന് നല്‍കി. തെയ്യം തിരിച്ചുകൊടുത്തപ്പോള്‍ ചേണിച്ചേരി ചോദിച്ചു. ഇത്രയും ഞാനെന്താ വേണ്ടത്- എന്താ തമ്പുരാനെ കയ്യില്‍ വെക്കാന്‍ കഴിയില്ലെങ്കില്‍ ധര്‍മ്മം കൊടുത്തേ- ആ ദൈവക്കരുവാണ് പിന്നീട് പുലിമറഞ്ഞ തൊണ്ടച്ചനായി കെട്ടിയാടപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :