കൊടിയ വേനലിലും വറ്റാത്ത കുളങ്ങള്‍ മാടായിപ്പാറയുടെ ജൈവികത നിലനിര്‍ത്തുന്നു. കൂറ്റന്‍ കരിമ്പാറ വെട്ടി ചതുരത്തിലുണ്ടാക്കിയ കുളമാണ് അതിലൊന്ന്. യവനരും ജൂതന്‍മാരും നൂറ്റാണ്ടുകളോളം ഉപയോഗിച്ച കിണറാണ് ഇത്. വ്യാപാരത്തിനായി എത്തിയ ജൂതന്‍മാര്‍ കുടില്‍ കെട്ടി കോളനിയായി താമസിച്ചിരുന്ന സ്ഥലത്താണ് ഇതുള്ളത്. മറ്റൊന്ന് ഐതിഹ്യപ്പെരുമയുമായുമായി നിലനില്‍ക്കുന്ന വടുകുന്ദ ക്ഷേത്രക്കുളമാണ്. മകളായ ഭദ്രകാളിക്ക് കുളിക്കാനായി പരമശിവന്‍ തന്റെ ശൂലം കൊണ്ട് കുത്തിയെടുത്തതാണ് ഈ കുളമെന്നാണ് ഐതിഹ്യം. ഇവയെ കൂടാതെ പലതരം കുളങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |