“മുഖ്യമന്ത്രി എന്‍റെ അമ്മയെ വിളിച്ചു, ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയും കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുനല്‍കി”: സരിതയുടെ വെളിപ്പെടുത്തല്‍ തുടരുന്നു; ആടിയുലഞ്ഞ് കോണ്‍ഗ്രസ് രാഷ്ട്രീയം

Saritha, Sarita, Solar, Ommenchandy, Ganesh, Benny, Ravi, സരിത, സോളാര്‍, കത്ത്, ഉമ്മന്‍‌ചാണ്ടി, ഗണേഷ്, ബെന്നി, രവി
കൊച്ചി| Last Modified വ്യാഴം, 28 ജനുവരി 2016 (17:16 IST)
സോളാര്‍ കേസില്‍ കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ട് സരിതാ നായര്‍ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തന്‍റെ അമ്മയെ ഫോണില്‍ വിളിച്ചിരുന്നു എന്നും വാങ്ങിയ പണം തിരികെ കൊടുത്താല്‍ തീരുന്ന പ്രശ്നങ്ങളേ ഉള്ളെന്ന് അമ്മയെ ബോധ്യപ്പെടുത്തിയതായും പറയുന്നു.

താന്‍ ജയിലില്‍ കിടന്നപ്പോഴാണ് തന്‍റെ അമ്മയെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചത്. വാങ്ങിയ പണം തിരികെ കൊടുത്താല്‍ തീരാവുന്ന കേസുകളേ ഉള്ളൂ എന്ന് മുഖ്യമന്ത്രി അമ്മയ്ക്ക് ഉറപ്പുനല്‍കി. ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയും അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി തന്‍റെ അമ്മയോട് പറഞ്ഞതായും സരിത വെളിപ്പെടുത്തി.

ഉമ്മന്‍‌ചാണ്ടിക്ക് സ്വന്തമായി ഫോണുണ്ടായിരുന്നില്ല. ജിക്കുമോന്‍റെയും ജോപ്പന്‍റെയും സലിം രാജിന്‍റെയും ഫോണുകളില്‍ നിന്നാണ് സംസാരിച്ചിരുന്നത്. ക്ലിഫ് ഹൌസിലെ സ്വകാര്യമായ ഒരു നമ്പര്‍ വിളിക്കുന്നതിനായി തന്നിരുന്നു. തമ്പാനൂര്‍ രവിയുമായും ബെന്നി ബെഹനാനുമായും താന്‍ ദിവസവും രണ്ടും മൂന്നും തവണ ഫോണില്‍ സംസാരിക്കുമായിരുന്നു എന്നും സരിത വെളിപ്പെടുത്തി. തനിക്ക് വെളിപ്പെടുത്താനുള്ള 1000 കാര്യങ്ങളില്‍ പത്തെണ്ണം പോലും ഇവിടെ പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗണേഷ്കുമാറിന്‍റെ പി എ പ്രദീപ് തന്നെ ജയിലിലെത്തി കണ്ടത്. വിവാദമായ കത്തിന്‍റെ പേജുകള്‍ ചുരുങ്ങിയത് അതിനുശേഷമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പി സി വിഷ്ണുനാഥിനെ കണ്ടത് - സരിത പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :