‘ശാലുവിന് ജാമ്യം നല്‍കരുത്, ജോപ്പന് ജാമ്യം ആകാം’

കൊച്ചി| WEBDUNIA|
PRO
സോളാര്‍ കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതിനോടനുബന്ധിച്ചുള്ള കേസില്‍ അറസ്റ്റിലായ ടെനി ജോപ്പന് ജാമ്യം ആവാമെന്ന നിലപാട് സര്‍ക്കാ‍ര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

തട്ടിപ്പ് തുകയുടെ ഉറവിടം കണ്ടെത്തണമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ശാലുവിന് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും.

മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെനി ജോപ്പന് ഉപാധികളോടെ ജാമ്യം ആവാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചത്. ശാലു മേനോന്റെയും ടെനി ജോപ്പന്റെയും ജാമ്യാപേക്ഷ ജസ്റ്റിസ് സതീശ് ചന്ദ്രന്റെ നേതൃത്ത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് വിധി പറയുന്നതിനായി മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :