‘ലാവ്‌ലിന്‍ അഴിമതി കേസുതന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലാവ്‌ലിന്‍ അഴിമതി കേസുതന്നെയാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സിഎജിയുടെ റിപ്പോര്‍ട്ട് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല. അഴിമതിയല്ലെങ്കില്‍ അത് ബോധ്യപ്പെടുത്തേണ്ടത് കോടതിയിലാണെന്നും വിഎസ് ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ വ്യക്തമാക്കി

കോടതിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിഎസിന്റെ പ്രതികരണം. കുറ്റപത്രത്തിലെ കണ്ടെത്തല്‍ അപൂര്‍ണമാണെന്ന് നിരീക്ഷിച്ച കോടതി, സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിണറായിയുടെ വിടുതല്‍ ഹര്‍ജിയിലെ വാദത്തിനിടെയാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി സിബിഐയെ വിമര്‍ശിച്ചത്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി. സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച കരാറാണ് ലാവലിന്‍ കേസിനാധാരം. 2009ലാണ് ലാവലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

എസ്എന്‍സി കമ്പനിക്ക് നല്‍കിയത് മൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്ന് 2006ല്‍ പുറത്തുവിട്ട സിഎജി റിപ്പോര്‍ട്ടും ശരിവെച്ചിരുന്നു. സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഏത് നിലയില്‍ വന്നാലും ഉത്കണ്ഠാകുലനല്ലെന്നും വിഎസ് പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാലും ഇല്ലെങ്കിലും പ്രശ്‌നമില്ല. അപ്പോഴത്തെ എന്റെ തോന്നലിന് അനുസരിച്ച് പ്രതികരിക്കും. തനിക്ക് പറയാനുള്ളത് കമ്മീഷന് മുമ്പില്‍ പറഞ്ഞിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :