തിരുവനന്തപുരം|
AISWARYA|
Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (08:47 IST)
ജനാധിപത്യം ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ താഴ്ത്തികെട്ടാന്‍ അധികാരമല്ലെന്ന് പ്രശസ്ത കവി സച്ചിതാനന്ദൻ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ 'ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവില്‍' എന്ന സെമിനാറിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഫാസിസ്റ്റുകള്‍ മതഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യത്തിന്റെ ഇടം തകര്‍ക്കുകയാണ്. അതിനാലാണ് ഫാസിസത്തെ എതിര്‍ത്ത നിര്‍ഭയ എഴുത്തുകാരി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. വെടിയേറ്റ് വീണാലും ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു യുദ്ധത്തിലും ഫാസിസ്റ്റുകൾ ജയിച്ചിട്ടില്ല. ഫാസിസത്തിനെതിരെ സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള കീഴാള രാഷ്ട്രീയം ഉയര്‍ന്നു വരണമെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.അടിയന്തിരാവസ്ഥയെക്കാള്‍ ഭീഷണമായ വെല്ലുവിളിയാണ് ജനത നേരിടുന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.