യേശുദാസിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കണം, താന്‍ ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല: സുരേഷ് ഗോപി

യേശുദാസിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കണം: സുരേഷ് ഗോപി

തിരുവനന്തപുരം| AISWARYA| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (14:50 IST)
യേശുദാസിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും താന്‍ ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വിജയദശമി ദിനത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഗായകന്‍ യേശുദാസ് കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. അ​ഹി​ന്ദു​ക്ക​ള്‍​ക്ക് പ്ര​വേ​ശ​ന​മില്ലെങ്കിലും ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഹി​ന്ദു​മ​താ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കാ​റു​ണ്ട്.

താ​ന്‍ ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​ണെ​ന്നും ക്ഷേ​ത്രാ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും യേശുദാസ് കത്തില്‍ വ്യക്തമാക്കിയിരുന്നു. യോശുദാസിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ ക്ഷേത്ര ഭരണസമിതി യോഗം തിങ്കളാഴ്ച തിരുമാനമെടുക്കാനിരിക്കെയായിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :