‘പരസ്യ‘വിവാദം: പാര്‍ട്ടി നേതൃത്വത്തിനു പ്ലീനത്തിനു പങ്കില്ലെന്ന് എ കെ ബാലന്‍
പാലക്കാട്|
WEBDUNIA|
PRO
PRO
ദേശാഭിമാനിയില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം വന്നതില്‍ പാലക്കാട്ടെ പാര്‍ട്ടി നേതൃത്വത്തിനോ പ്ലീനത്തിന്റെ സംഘാടക സമിതിക്കോ യാതൊരു ബന്ധവുമില്ലെന്ന് എ കെ ബാലന്‍. അത് ദേശാഭിമാനിയും പരസ്യം കൊടുത്ത വ്യക്തിയും തമ്മിലുള്ള ബന്ധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്യം പ്രസിദ്ധീകരിച്ച വിവാദവ്യവസായിയുമായി ഒരു ബന്ധവും ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കോ അംഗങ്ങള്‍ക്കോ ഇല്ല. സിപിഎമ്മിന്റെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായി പ്ലീനം മാറി. പ്ലീനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നതെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.
വഴിവിട്ട രീതിയില്‍ പണം സമ്പാദിക്കുന്ന ആളുകളില്‍ നിന്ന് സംഭാവന വാങ്ങാന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ നയം. പൊതുസമൂഹത്തിന് മുന്നില്‍ മാന്യതയില്ലാതെ പണം സമ്പാദിക്കുന്ന ആര്‍ക്കെതിരേയും നിലപാട് സ്വീകരിക്കാനുള്ള പാര്‍ട്ടി നയത്തില്‍നിന്ന് പിന്നോട്ടു പോയിട്ടില്ലെന്നും ബാലന്‍ പറഞ്ഞു.