കൊച്ചി|
aparna|
Last Modified തിങ്കള്‍, 17 ജൂലൈ 2017 (13:35 IST)
യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത് ക്രിമിനലെന്നാണ്. ഗൂഗളില്‍ ദിലീപ് എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം ലഭിക്കുന്ന റിസല്‍ട്ടുകളിലൊന്ന് ദിലീപ് മലയാളം സിനിമയിലെ ക്രിമിനലാണെന്നുള്ളതാണ്. അതും ദിലീപിന്റെ സ്വന്തം വെബ്‌സൈറ്റില്‍. എന്തുകൊണ്ടാണ് ഗൂഗിള്‍ പോലും മലയാളം ക്രിമിനല്‍ എന്ന് ദിലീപിനെ വിശേഷിപ്പിക്കുന്നതെന്നത് വ്യക്തമല്ല.
അതേസമയം കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് അങ്കമാലി കോടതിയില്‍ നല്‍കിയ ജ്യാമപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിന് വേണ്ടി രാംകുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇന്ന് ഉച്ചയോടെ ഹൈക്കോടതി പരിഗണിക്കും എന്നാണ് കരുതപ്പെടുന്നത്.
ഇന്ന് തന്നെ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാവാന്‍ സാധ്യതയില്ലെങ്കിലും വിഷയത്തില്‍ പ്രരംഭവാഗദത്തിന് ഹൈക്കോടതി തുടക്കമിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ കേസിലെ നിര്‍ണ്ണായക തെളിവായ രണ്ട് ഫോണുകള്‍ കീഴ്‌ക്കോടതിയില്‍ പ്രതിഭാഗം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാകാം ദിലീപിന്റെ ജ്യാമപേക്ഷ തള്ളിയത്. എന്നാല്‍ അതുപോലെ കൂടുതല്‍ തെളിവുകളോ വാദങ്ങളോ ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഭാഗം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കാം.