ജയിലിൽ തടവുകാരിയുടെ അർദ്ധനഗ്ന നൃത്തം; ചോദ്യം ചെയ്ത ഉദ്യോഗസ്ഥയുടെ മുന്നില്‍ മുഴുവനും ഊരിയെറിഞ്ഞു !

ജയിലിൽ തടവുകാരിയുടെ അർദ്ധനഗ്ന നൃത്തം

ദുബായ്| AISWARYA| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (08:14 IST)
ദുബായ് സെന്‍ട്രല്‍ ജയിലില്‍ നടന്ന ഒരു സംഭവമാണ് നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മറ്റൊന്നുമല്ല തടവുകാരി ജയിലില്‍ നഗ്നനൃത്തമാണ് നടത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വാര്‍ത്തയാണ്. കുറ്റകൃത്യങ്ങള്‍ക്ക് വളരെ കടുത്ത ശിക്ഷ നല്‍കുന്ന നാടാണ് ഗള്‍ഫ്. സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള ഗള്‍ഫില്‍ ഇത് നടന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ പ്രയാസമാണ്.

23 വയസ്സുള്ള സ്വദേശിയായ യുവതിയാണ് ജയിലില്‍ തുണി അഴിച്ച് നൃത്തം ചെയ്തത്. ജയിലിലെ ആഘോഷ വേളയില്‍ മറ്റ് തടവുകാരികള്‍ക്കൊപ്പം തുറന്ന പ്രദേശത്ത് അര്‍ദ്ധ നഗ്നയായിട്ടായിരുന്നു നൃത്തം. എന്നാല്‍ ഈ നൃത്തം ജയിലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥ കാണുകയുണ്ടായി. ഇവര്‍ നൃത്തം നിര്‍ത്തിവെച്ച് ഓഫീസിലേക്ക് വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു.

വിശദീകരണം ചോദിച്ച പൊലീസിനോട് ജയില്‍ ഡയറക്ടര്‍ ആഘോഷത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യുവതിയും പോലീസ് ഉദ്യോഗസ്ഥയും തമ്മില്‍ വാക്ക് തര്‍ക്കത്തിലായി. തര്‍ക്കം മൂത്തപ്പോള്‍ തടവുകാരി വസ്ത്രങ്ങള്‍ പൂര്‍ണമായും ഊരിയെറിഞ്ഞു. തുടര്‍ന്ന് മര്‍ദനമേറ്റ യുവതി പൊലീസ് പൊലീസ് ഉദ്യോഗസ്ഥയെ തെറി വിളിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :