അണ്ണാ ഹസാരെയ്ക്ക് ജനാധിപത്യത്തോട് പരമപുച്ഛമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇന്ത്യയിലെ അഴിമതികള്‍ക്കെതിരെ ഉപവാസസമരം നടത്തിയ അണ്ണാ ഹസാരെയ്ക്കെതിരെ പിണറായി രൂക്ഷമായ വിമര്‍ശനങ്ങളാണ് അഴിച്ചുവിട്ടത്.
അരാഷ്ട്രീയമായ കാര്യങ്ങളെ മഹത്തരമായി ചിത്രീകരിക്കാനാണ് ഇത്തരം ആളുകള്‍ ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ബോധപൂര്‍വ്വമുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വര്‍ക്കല രാധാകൃഷ്ണനെ അനുസ്മരിക്കുന്നതിനായി ലോയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരാഷ്ട്രീയ പ്രവണതകളുടെ ഉദാഹരണമാണ് അണ്ണാ ഹസാരെ. അദ്ദേഹത്തിന്റെ സംസാരവും പ്രവര്‍ത്തനങ്ങളുമെല്ലാം ജനാധിപത്യവിരുദ്ധമാണെന്നും പിണറായി കുറ്റപ്പെടുത്തി.