ഫാനി ചുഴലിക്കാറ്റ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Modified ശനി, 27 ഏപ്രില്‍ 2019 (14:14 IST)
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ഭൂമധ്യരേഖ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം ഫാനി ചുഴലിക്കാറ്റായി 30 ന് ആന്ധ്രാ തീരത്തെത്തും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും നാളെ മുതല്‍ മെയ് ഒന്നുവരെ ശക്തമായ കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ കേരളതീരത്ത് രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് അടിച്ചാൽ ശ്രദ്ധിക്കെണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

മലയോര മേഖലകളിലും ബീച്ചുകളിലും വിനോദസഞ്ചാരത്തിന് പോകാതിരിക്കുക.

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ 1070,1077 എന്നിവയാണ്. ഇത് എപ്പോഴും ഓർത്തിരിക്കുക.

നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും പരമാവധി ഒഴിവാക്കുക.

പാലങ്ങളിലും നദിക്കരകളിലും മറ്റും കയറി നിന്ന് സെൽ‌ഫി എടുക്കുന്നത് ഒഴിവാക്കുക.

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ എന്നിവ ഉയർന്ന സ്ഥലങ്ങളിൽ സൂക്ഷിച്ച് വെയ്ക്കുക.

മുൻ‌കാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളബർ ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :