ഹസന് മറുപടി: താന്‍ മുന്പത്തെക്കാളും മിതത്വം പാലിക്കുന്നുണ്ടെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം|
WEBDUNIA|
PRO
പ്രസ്താവനകള്‍ നടത്തുന്നതില്‍ താന്‍ മുന്പത്തെക്കാളും മിതത്വം പാലിക്കുന്നുണ്ടെന്ന് എം എം ഹസന്റെ വിമര്‍ശനത്തിനെതിരെ കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം താന്‍ അംഗീകരിക്കുന്നില്ലെന്ന എംഎം ഹസന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മുരളി.ഒരു കോണ്‍ഗ്രസ് നേതാവിനോടും താന്‍ ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഉണ്ടായ ആശങ്കയാണ് എംഎല്‍എ എന്ന നിലയില്‍ പങ്കുവച്ചത്.
കേസ് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുത്ത രാഷ്ട്രീയ നിലപാടിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. എന്നാല്‍ പൊലീസിലെ ഒരു വിഭാഗം എല്‍ഡിഎഫിനോട് ചായ്‌വുള്ളവരാണ്. അവര്‍ അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നുണ്ട്. അതാണ് താന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും മുരളി പറഞ്ഞു.