മാലിദ്വീപ്|
JOYS JOY|
Last Modified ശനി, 14 മാര്‍ച്ച് 2015 (12:22 IST)
മാലിദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ 13 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. രാജ്യത്തെ ക്രിമിനല്‍ കോടതി ജഡ്ജി അബ്ദുല്ല ദിദിയാണ് ശിക്ഷ വിധിച്ചത്. ചീഫ് ജഡ്ജിനെ അറസ്റ്റുചെയ്യാന്‍ നഷീദ് ഉത്തരവിട്ടതിന് തെളിവുണ്ടെന്ന് ശിക്ഷ വിധിച്ച ജഡ്‌ജി പറഞ്ഞു.
30 വര്‍ഷത്തെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് 2008ലാണ് നഷീദ് ജനാധിപത്യരീതിയില്‍ പ്രസിഡന്റായി ഭരണമേറ്റെടുത്തത്.
അധികാരത്തിലിരിക്കെ 2012ല്‍ ജഡ്ജിയെ അറസ്റ്റു ചെയ്ത കേസിലാണ് ശിക്ഷ. ഈ കേസില്‍ നഷീദിനെതിരെ തീവ്രവാദകുറ്റമാണ് ചുമത്തിയിരുന്നത്.
ഇതിനിടെ മുന്‍ പ്രസിഡന്റിനെതിരായ ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നതായി പ്രസിഡന്റ് അബ്‌ദുള്ള യെമീന്റെ ഓഫീസ് അറിയിച്ചു.