സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വീട്ടിലെത്തിച്ച് അനാശാസ്യം; അമ്മയും മകളും അറസ്‌റ്റില്‍

കൊല്ലം| WEBDUNIA|
PRO
PRO
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വീട്ടിലെത്തിച്ച് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അമ്മയും മകളും അറസ്‌റ്റില്‍. ചാത്താംകുളം പരവട്ടം ഗോകുലത്തില്‍ രുക്‌മണി (40), മകള്‍ ജീവ(20) എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

അടുത്തുള്ള ഹൈസ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളെ വീട്ടില്‍ കൊണ്ടുവരുകയും അയല്‍വാസികളായ ചില ചെറുപ്പക്കാര്‍ക്ക്‌ അനാശാസ്യം നടത്താന്‍ അവസരം ഉണ്ടാക്കുകയുമായിരുന്നു ഇവര്‍ ചെയ്‌തിരുന്നത്. കഴിഞ്ഞ ദിവസം രുക്‌മിണിയുടെ വീട്ടില്‍ നാലു പെണ്‍കുട്ടികളെ കണ്ട തൊഴിലുറപ്പ്‌ തൊഴിലാളികള്‍ സംഭവം സ്കൂളില്‍ അറിയിക്കുകയായിരുന്നു.

തൊഴിലാളികള്‍ പിടിച്ചുവെച്ച വിദ്യാര്‍ഥിനികളെ അധ്യാപകര്‍ സ്കൂളിലേക്ക് കൂട്ടികൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്‌. വീട്ടിലുണ്ടായിരുന്ന ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്‌ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ കൊട്ടാരക്കര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പോലീസ്‌ എത്തി അമ്മയേയും മകളെയും അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

വിദ്യാര്‍ഥിനികളെ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. ഇവര്‍ ലൈംഗികാതിക്രമങ്ങള്‍ക്ക്‌ വിധേയരായിട്ടില്ലെങ്കിലും ശാരീരികമായി പീഢിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്‌ പരിശോധനയില്‍ കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :