സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍യുവതിയെയും മകനും അറസ്റ്റില്‍
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍യുവതിയെയും മകനും അറസ്റ്റില്‍. വ്യാജപാസ്‌പോര്‍ട്ടും വ്യാജ എമിഗ്രേഷനും ഉപയോഗിച്ച് ഷാര്‍ജവഴി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍യുവതിയെയും മകനെയും സഹായിയെയുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്. ചെന്നൈ കേളമ്പാക്കം കൃഷ്ണ നഗര്‍ ടി.സി31/435ല്‍ യോഗസുന്ദരി (33), ഇവരുടെ മകന്‍ ഋഷികാന്ധ് വിനാക മൂര്‍ത്തി (7), ചെന്നൈ സ്വദേശി ജോസഫ് എഡ്വേര്‍ഡ് ജേക്കബ് ലിങ്കണ്‍ എന്നിവരെയാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. ഇവരെ പിന്നീട് വലിയതുറ പൊലീസിന് കൈമാറി. ഷാര്‍ജ വഴി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.
ബുധനാഴ്ച രാത്രി ഏഴിന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തി ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് ഇവര്‍. വിമാനം തിരുവനന്തപുരത്ത് എത്തിയശേഷം ആഭ്യന്തരയാത്രക്കാരെ പുറത്തിറക്കി. എന്നാല്‍ ഇവര്‍ മൂന്നുപേരും ബോര്‍ഡിങ് പാസ്സിനായി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല. വിമാനം ചെന്നൈയില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് ഷാര്‍ജയിലേക്കുള്ള യാത്രക്കാരെന്ന് പറയുന്ന ചെന്നൈ സ്വദേശികളുമായ വിജയലക്ഷ്മി, സേതുരാമന്‍നാഗു എന്നിവരുടെ ബോര്‍ഡിങ് പാസും യാത്രാരേഖകളും യുവതിക്കും സഹായിക്കും കൈമാറിയെന്നാണ് യുവതി എമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
മൂന്നുപേരെയും വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു. അതേ സമയം ഇവര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കിയ രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. അവരും ഇതേ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് ചോദ്യം ചെയ്യലില്‍ യുവതിയും കൂട്ടാളിയും പറഞ്ഞത്. വിമാനമിറങ്ങിയ ഇരുവരും മുങ്ങിയെന്നാണ് എമിഗ്രേഷന്‍ അധികൃതരും പോലീസും പറയുന്നത്.