സ്വര്‍ണക്കള്ളക്കടത്ത് കേസ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല :തിരുവഞ്ചൂര്‍
കോഴിക്കോട്|
WEBDUNIA|
PRO
സ്വര്‍ണക്കള്ളക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരെങ്കിലും കള്ളക്കടത്ത് നടത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ എങ്ങനെയാണ് നഷ്ടപ്പെടുകയെന്നും മന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുണ്ടെങ്കില്‍ തെളിയിക്കട്ടെ. തട്ടിപ്പുകേസുകളില്‍ ചിലതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നില്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസ് എന്‍ഐഎക്ക് കൈമാറണമെന്ന ആവശ്യം സര്‍ക്കാരിന് പരിഗണിക്കാനാവില്ല. കേരളത്തില്‍ നടന്ന സംഭവമാണെങ്കിലും കേന്ദ്രസംഘമാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.