സ്വര്‍ണക്കടത്ത് പ്രതി ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം
കൊച്ചി|
WEBDUNIA|
PRO
PRO
നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണകള്ളക്കടത്ത് നടത്തിയതിനു കസ്റ്റംസ് പിടിയിലായ മാഹി സ്വദേശി ഫയാസ് അബ്ദുള്‍ഖാദറിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍സ്റ്റാഫംഗം ജിക്കുമോനുമായി ഫയാസിനു അടുത്തബന്ധമുള്ളതായി കസ്റ്റംസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച ടെലിഫോണ്‍ രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ ജിക്കുമോനുമൊത്തുള്ള ചിത്രങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചു.
സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ സംഭവത്തില്‍ പിടിയിലായ ഫയാസ് സ്വര്‍ണകടത്തില്‍ ഹവാല ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചെന്നൈ, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയും ഫയാസ് കള്ളക്കടത്ത് നടത്തിയെന്ന് വ്യക്തമായി സൂചനകളുണ്ട്. ഇതിനു മുന്‍പ് പല ഉന്നതബന്ധങ്ങള്‍ വഴി ഗ്രീന്‍ ചാനലിലൂടെ വരെ ഇയാള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടത്രേ.