സ്വര്‍ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം| WEBDUNIA|
PRO
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. ഡി ആര്‍ ഐ ആണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. കള്ളക്കടത്തിലെ പ്രധാന പ്രതിയായ നബീലിനെ തനിക്ക് അറിയാമെന്ന് ഇടവേള ബാബു അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ഗള്‍ഫില്‍ നടന്ന ഷൂട്ടിംഗിനിടെ നബീല്‍ തന്നെ പരിചയപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അയാള്‍ക്ക് കള്ളക്കടത്ത് ബന്ധം ഉണ്ടെന്ന് അറിയില്ലായിരുന്നെന്നും ഇടവേള ബാബു ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് നബീലിന്‍റെ ഫ്ലാറ്റില്‍ പോയിട്ടുണ്ടെന്നും ഇടവേള ബാബു സമ്മതിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ നബീലിന്‍റെ ഫ്ലാറ്റില്‍ ഇടവേള ബാബു ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുമായിരുന്നു എന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :