സ്കൂള്‍കുട്ടികള്‍ക്കായി കൊണ്ടുവന്ന പത്ത്‌ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

മലപ്പുറം| WEBDUNIA| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2014 (15:38 IST)
PRO
ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് കാളികാവില്‍ പിടികൂടി. ഏഴ് കിലോ കഞ്ചാവാണ് പിടിയിലായ ഓട്ടോ റിക്ഷയിലുണ്ടായിരുന്നത്.

പത്ത്‌ലക്ഷം രൂപയോളം മൂല്യം വരുന്നതാണിത്. മണ്ണാര്‍ക്കാട് സ്വദേശി മോഹനനാണ് അറസ്റ്റിലായത്.

ഇയാള്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്നതായും സംശയമുണ്‍യ്യെന്നും ഇത് വിതരണത്തിനയി എത്തിച്ചതാവാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :