സോളാര്‍ തട്ടിപ്പ്: ഫോണ്‍ വിളികള്‍ നടന്നത് ഉമ്മന്‍ചാണ്ടിയില്ലാത്തപ്പോളാണെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ ഫോണ്‍വിളികള്‍ നടന്നത് ഉമ്മന്‍ ചാണ്ടി സ്ഥലത്തില്ലാത്ത സമയത്തായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഫോണ്‍ ദുരുപയോഗം ചെയ്ത സമയത്ത് ഉമ്മന്‍ചാണ്ടിയില്ലായിരുന്നുവെന്ന് വ്യക്തമാണ്. ഫോണ്‍ വിളികള്‍ നടന്ന ദിവസങ്ങളിലെ ടവര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. എന്നാല്‍, പോലീസ്അന്വേഷണത്തിനിടെ ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കുമ്പോള്‍ അതിനെ മറികടന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനു കഴിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ വിളികള്‍ സംബന്ധിച്ച് പോലീസ് അന്വേഷിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞുവെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.