സോളാര്‍ തട്ടിപ്പില്‍ ആഭ്യന്തര വകുപ്പിന് ജാഗ്രതക്കുറവുണ്ടായെന്ന് കെ എം മാണി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളുടെ ഫോണ്‍രേഖ ചോര്‍ന്നതില്‍ ആഭ്യന്തരവകുപ്പിനു ജാഗ്രതക്കുറവുണ്ടായെന്നു ധനമന്ത്രി കെഎം മാണിയുടെ വിമര്‍ശനം. ഇത്തരം രേഖകള്‍ ചോരാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഇതു മനപൂര്‍വമാണെന്നു കരുതുന്നില്ലെന്നും കെഎം മാണി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ താന്‍ കരുക്കള്‍ നീക്കിയിട്ടില്ലെന്നും കെ.എം മാണി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തേതുപോലെ തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടണമെന്ന് കെഎം മാണി ആവശ്യപ്പെട്ടു. എന്നാല്‍ നേതൃമാറ്റം ആവശ്യപ്പെടുന്നില്ല. പുനഃസംഘടന വേണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു.