സോളാര്‍ കേസ്: ശാലുമേനോനും ജോപ്പനും ഉടന്‍ ജയില്‍ മോചിതരാവും

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 24 ഓഗസ്റ്റ് 2013 (09:04 IST)
PRO
സോളാര്‍ കേസില്‍ ടെന്നി ജോപ്പനും ശാലു മേനോനും ഉടന്‍ ജയില്‍ മോചിതരാവുമെന്ന് റിപ്പോര്‍ട്ട്. ജോപ്പന്‍ ജില്ലാ ജയിലില്‍ നിന്നും ശാലുമേനോന്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നുമാണ് പുറത്തിറങ്ങുക.

ഹൈക്കോടതിയുടെ ഉത്തരവ് തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കണം. അതിനു ശേഷം മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചാലേ ശാലുവിന് മോചനം സാദ്ധ്യമാവൂ.

തമിഴ്‌നാട്ടില്‍ കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയില്‍ നിന്ന് മൂന്നുതവണയായി 76 ലക്ഷം രൂപ ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്ന കേസാണിത്.

വിശ്വാസവഞ്ചന, ഗൂഢാലോചന,എന്നീ കുറ്റങ്ങള്‍ ചുമത്തി ശാലുവിനെ കേസില്‍ രണ്ടാം പ്രതിയാക്കുകയായിരുന്നു. കോന്നി സ്വദേശി ശ്രീധരന നായരുടെ പരാതിയിലാണ് ജോപ്പന്‍ അറസ്റ്റിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :