ആര്യാടനും, അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു; സോളാര്‍ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ ഇങ്ങനെ !

സോളാര്‍ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ ഇങ്ങനെ !

തിരുവനന്തപുരം| Aiswarya| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (10:24 IST)
കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെച്ചു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശ ചെയ്തു.

അതേസമയം മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. ആര്യാടന്‍ 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു.

പീഡനത്തിന് പുറമെ, ടെലിഫോണിക് സെക്‌സും ബംഗളൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :