സെന്‍സെസിനാണെന്നു പറഞ്ഞെത്തിയ യുവാവ് വീട്ടമ്മയെ ആക്രമിച്ചു

പടിഞ്ഞാറത്തറ| WEBDUNIA| Last Modified ശനി, 26 ഒക്‌ടോബര്‍ 2013 (08:56 IST)
PRO
സെന്‍സസിനെന്നും പറഞ്ഞ് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയെ ഹെല്‍മെറ്റുകൊണ്ട് ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. പടിഞ്ഞാറത്തറ സ്വദേശിനിയായ ബിയ്യാത്തുവിനാണ് (45) പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പത്ത് തുന്നലുകളുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പഞ്ചായത്തില്‍നിന്നാണെന്നും സെന്‍സസ് എടുക്കാനാണെന്നും പരിചയപ്പെടുത്തിയാണ് യുവാവ് എത്തിയത്. വിവരങ്ങള്‍ ചോദിക്കുന്നതിനിടക്ക് ഹെല്‍മെറ്റുകൊണ്ട് ബിയ്യാത്തുവിനെ തലയ്ക്കടിച്ചുവീഴ്ത്തി.

ബിയ്യാത്തു ബോധരഹിതയായി. ഇയാള്‍ ചുവന്നനിറത്തിലുള്ള ബൈക്കില്‍ കയറിപ്പോയതായി അയല്‍വാസികള്‍ പറഞ്ഞു. സമീപത്തെ ചില വീടുകളിലും ഇയാള്‍ സെന്‍സസ് നടത്തിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :