സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ സേനയെ അയക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
തിങ്കളാഴ്‌ച മുതല്‍ തുടങ്ങുന്ന എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ കേന്ദ്രസേന കേരളത്തിലേക്ക്. 20 കമ്പനി സേനയെ തിരുവനന്തപുരത്തേക്ക് അയയ്‌ക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി.
സമരത്തെ നേരിടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ കടുത്ത നടപടിക്കാണ് നീങ്ങുന്നത്. തലസ്‌ഥാന നഗരത്തിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് രണ്ടു ദിവസത്തേക്ക് അവധി നല്‍കിയിട്ടുള്ള സര്‍ക്കാര്‍ മറ്റ് ജില്ലകളിലെ പോലീസ് സംവിധാനവും ഉപയോഗിക്കാനുള്ള നീക്കത്തിലാണ്. നഗരത്തില്‍ നിരോധനാജ്‌ഞ പ്രഖ്യാപിക്കാനും നീക്കമുണ്ട്. പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും ഇക്കാര്യം ജില്ലാ നേതൃത്വം എടുക്കുക. പദ്ധതികള്‍ക്ക് അന്തിമ രൂപമാകുന്നതേയുള്ളൂ.
സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ഭൂരിഭാഗം പോലീസ് സേനയെയും വിന്യസിപ്പിക്കാനാണ് നീക്കം. അതിനിടയില്‍ മറുവശത്തും തയ്യാറെടുപ്പുകള്‍ ശക്‌തമായി. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്‌ഥാനം രാജി വെയ്‌ക്കുന്നത് വരെ സെക്രട്ടേറിയേറ്റിലേക്ക് ഒരാളെ പോലും കയറ്റില്ലെന്ന് എല്‍ഡിഎഫ് ആവര്‍ത്തിച്ചു വ്യക്‌തമാക്കി. ഒരു ലക്ഷത്തില്‍ പരം പ്രവര്‍ത്തകരെ സമരത്തില്‍ പങ്കാളികളാക്കാനാണ് എല്‍ഡിഎഫ് ശ്രമം. കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടും സുധാകര്‍ റെഡ്‌ഡിയുമെല്ലാം സമരത്തില്‍ പങ്കാളികളാകും.