സൂര്യനെല്ലി: മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി ജി സുകുമാരന്‍ നായര്‍

ചങ്ങനാശേരി| WEBDUNIA|
PRO
PRO
സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന് അനുകൂലമായി നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസമുള്ള കാര്യങ്ങളാണ് താന്‍ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കുര്യന്റെ സുഹൃത്തായിരുന്ന പുന്നക്കാട്ടില്‍ ഇടിക്കുളയുടെ ഭാര്യ അന്നമ്മ ഇടിക്കുള വെളിപ്പെടുത്തിയ കാര്യങ്ങളേക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.

സൂര്യനെല്ലി കേസില്‍ കുര്യനെ കുറ്റവിമുക്തനാക്കിയതില്‍ സുകുമാരന്‍ നായരുടെ മൊഴി നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. പീഡനം നടന്നു എന്ന് പറയപ്പെടുന്ന സമയത്ത് കുര്യന്‍ ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് ഉണ്ടായിരുന്നു എന്നായിരുന്നു മൊഴി.

സംഭവം ദിവസം വൈകിട്ട് ഏഴുമണിയോടെ തിരുവല്ലയിലെ ഇടിക്കുളയുടെ വീട്ടില്‍വെച്ച് കുര്യനെ കണ്ടിരുന്നു എന്ന് ബിജെപി നേതാവ്‌ രാജന്‍ മൂലവീട്ടില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് എട്ടുമണിയോടെ ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് കുര്യന്‍ എത്തി എന്ന് ജി സുകുമാരന്‍ നായരും മൊഴി നല്‍കി. ഇതിനിടയില്‍ കുമളി ഗസ്‌റ്റ്‌ ഹൗസില്‍ പോയിവരാനുള്ള സമയമില്ല എന്ന വാദം കുര്യന്‌ അനുകൂലമാകുകയും ചെയ്തു. എന്നാല്‍ രാജന്‍ കഴിഞ്ഞദിവസം നിലപാട് മാറ്റി. ഇടിക്കുളയുടെ വീട്ടില്‍വെച്ച് കുര്യനെ കണ്ടത് അഞ്ച് മണിയോടെയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്. ഇതേസമയത്താണ് കുര്യന്‍ വന്നുപോയതെന്ന് ഇടിക്കുളയുടെ ഭാര്യ അന്നമ്മയും പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :