സുനന്ദയുടെ മരണം: തരൂര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കോടിയേരി

കണ്ണൂര്‍| WEBDUNIA|
PRO
PRO
കേന്ദ്രമന്ത്രി ശശി തരൂരിന്റെ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. മരണത്തെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

മരണത്തിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്ഥാനം ഉപയോഗിച്ച് തരൂര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു.

സുനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തരൂരിനെ പിന്തുണയ്ക്കുന്ന പലരും അത് സ്വാഭാവിക മരണമാക്കാന്‍ വ്യഗ്രത കാണിക്കുന്നുണ്ടെന്നും എന്നാല്‍ പൊലീസ് വ്യക്തമായ അന്വേഷണം നടത്തണം എന്നും പിണറായി ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :