സുനന്ദ ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന് ടീകോം

ദുബായ്‌| WEBDUNIA|
PRO
കേരള ഐ പി എല്‍ ടീമില്‍ ഓഹരിയുള്ള സുനന്ദ പുഷ്കര്‍ ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന് ടീകോം അധികൃതര്‍ വ്യക്തമാക്കി. കേരളത്തിന്‍റെ ഐ പി എല്‍ ടീമില്‍ തങ്ങള്‍ക്ക് താല്പര്യങ്ങളോ മുതല്‍മുടക്കോ ഇല്ലെന്നും ദുബായ് ആസ്ഥാനമായുള്ള ടീകോം കമ്പനി വ്യക്തമാക്കി.

ഐ പി എല്‍ ടീമില്‍ ഓഹരിയുള്ള സുനന്ദ പുഷ്കര്‍ ഇപ്പോള്‍ ടീകോം ജീവനക്കാരിയല്ലെന്നും കഴിഞ്ഞ മാസം സുനന്ദ ടീകോം വിട്ടുവെന്നാണ്‌ വിശദീകരണം.

കൊച്ചിയിലെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി നടത്തിപ്പിന്‌ സംസ്ഥാന സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട കമ്പനിയാണ്‌ ടീകോം. മന്ത്രി ശശിതരൂരിന്‍റെ സൃഹൃത്ത്‌ സുനന്ദ പുഷ്കര്‍ ടീകോം ജീവനക്കാരിയാണെന്ന്‌ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്നാണ്‌ കമ്പനിയുടെ വിശദീകരണം.

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ 100 കോടി രൂപ നിക്ഷേപിച്ചിട്ടുള്ള ദുബായിലെ ടീകോം കമ്പനിയില്‍ സെയില്‍സ്‌ മാനേജരായിട്ടായിരുന്നു ഇക്കഴിഞ്ഞ മാസം വരെ സുനന്ദ ജോലി നോക്കിയിരുന്നത്. ടീകോമില്‍ അഞ്ചാം ഗ്രേഡ്‌ മാനേജരായിരുന്നെങ്കിലും സുനന്ദയ്‌ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :