ഇതാ, ആകാശം മുട്ടും ഹോട്ടല്‍!

ദുബായ്| WEBDUNIA|
PRO
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് ശേഷം ദുബായ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലാണ് ദുബായിയുടെ പുതിയ ആകര്‍ഷണം. റൊട്ടാനയുടെ 72 നിലകളുള്ള ‘റോസ് റേഹാന്‍’ എന്ന ഹോട്ടലാണ് ഉയരത്തിന്‍റെ കാര്യത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുന്നത്.

333 മീറ്റര്‍ ഉയരവും 482 മുറികളുമുള്ള ഈ ഹോട്ടല്‍ ഹോട്ടല്‍ കമ്പനിയുടെ ഏറ്റവും സുപ്രധാനമായ സംരംഭങ്ങളിലൊന്നാണ്. 800 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ ഉദ്ഘാടനത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഹോട്ടലിന്‍റെ ഉദ്ഘാടനം നടന്നത് എന്നതാണ് പ്രത്യേകത.

ദുബായിയെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാക്കി വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ സഹായകമാണ് ഈ ഹോട്ടലെന്ന് അധികൃതര്‍ പറയുന്നു. 2004ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ റോസ് റേഹാന്‍ ഖാതിബ്, അലാമി എന്നീ ആര്‍ക്കിടെക്ചറല്‍ ഗ്രൂപ്പുകളാണ് രൂപകല്‍പ്പന ചെയ്തത്.

11 ഹോട്ടലുകള്‍ ദുബായില്‍ തുടങ്ങാനാണ് റൊട്ടാന ലക്‍ഷ്യമിടുന്നത്. ഇതില്‍ രണ്ടെണ്ണം മാര്‍ച്ചോടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :