ടി പി ചന്ദ്രശേഖരന് കൊലപാക്കേസിന്റെ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുകയാണ് സി പി എം ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സി പി എം നേതാക്കള്‍ നിരപരാധികളാണെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ചെന്നിത്തല ചോദിച്ചു.
യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായി പൊലീസിനോടും അന്വേഷണ ഉദ്യോഗസ്ഥരോടും സഹകരിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തുകയാണ് സിപിഎം നേതാക്കള്‍ ചെയ്യുന്നത്. പൂര്‍ണ്ണ നിരപരാധികളാണ് സി പി എം നേതാക്കന്മാരെങ്കില് അന്വേഷണത്തിന്റെ പേരില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഫോര്‍ത്ത് എസ്റ്റേറ്റായി നിലകൊള്ളുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരേ സിപിഎം പ്രവര്‍ത്തകര്‍ കാട്ടുന്ന സമീപനം അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.