തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (08:01 IST)
സംസ്ഥാനസമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി പി എം സംസ്ഥാനസമിതിയുടെ ആദ്യയോഗം ഇന്ന് അവസാനിക്കും. തിരുവനന്തപുരത്ത് ഇന്നലെയാണ് യോഗം ആരംഭിച്ചത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഇല്ലാതെയാണ് യോഗം ചേരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരടു രാഷ്‌ട്രീയപ്രമേയം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ച സെക്രട്ടറിയേറ്റ്പ്രമേയം പിന്വലിക്കുന്നത്ഉള്പ്പടെയുള്ള വിഷയങ്ങളില്‍ പോളിറ്റ് ബ്യൂറോ തീരുമാനം വരുന്നത്വരെ യോഗങ്ങളില്‍ പങ്കെടുക്കേണ്ടന്നാണ്വി എസിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വി.എസിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം തള്ളുകയായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന അടവുനയത്തിന്റെയും രാഷ്‌ട്രീയപ്രമേയത്തിന്റെയും കരടുകളിലെ ഭേദഗതികളാണ്രണ്ടുദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന്റെ മുഖ്യ അജണ്ട. പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തെരഞ്ഞെടുപ്പ്യോഗത്തില് ഉണ്ടാകില്ല. സര്‍ക്കാരിനെതിരായ സമര-പരിപാടികളും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിച്ച സെക്രട്ടറിയേറ്റ് പ്രമേയം പിന്‍വലിക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ വി എസ് പോളിറ്റ് ബ്യൂറോയ്ക്ക് മുമ്പാകെ വെച്ചിട്ടുണ്ട്. ഈ മാസം 20,
21തിയതികളില്‍ ചേരുന്ന പിബി യോഗം ഇക്കാര്യം പരിഗണിക്കും.