സി പി ഐയിൽ സീറ്റ് തര്‍ക്കം; മത്സരിപ്പിച്ചില്ലെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് വൈക്കം എം എൽ എ കെ അജിത്ത്

സി പി എമ്മിന് പിന്നാലെ സി പി ഐയിലും സീറ്റ് തര്‍ക്കം. രണ്ടുതവണ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കണോ എന്ന ചര്‍ച്ചയാണ് പുതിയ തര്‍ക്കത്തിന് കാരണം. സി പി ഐയുടെ വൈക്കം എം എല്‍ എയാണ് പുതിയ പ്രതിസന്ധിക്ക് കാര

തിരുവനന്തപുരം| rahul balan| Last Updated: തിങ്കള്‍, 28 മാര്‍ച്ച് 2016 (11:44 IST)
സി പി എമ്മിന് പിന്നാലെ സി പി ഐയിലും സീറ്റ് തര്‍ക്കം. രണ്ടുതവണ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കണോ എന്ന ചര്‍ച്ചയാണ് പുതിയ തര്‍ക്കത്തിന് കാരണം. സി പി ഐയുടെ വൈക്കം എം എല്‍ എയാണ് പുതിയ പ്രതിസന്ധിക്ക് കാരണം. വൈക്കം എം എല്‍ എ കെ അജിതാണ് പാര്‍ട്ടിക്ക് ഇതുസംബന്ധിച്ച് കത്തു നല്‍കിയത്. തന്നെ മത്സരിപ്പിക്കേണ്ടെന്ന പാര്‍ട്ടി തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് കാട്ടി അജിത് പാര്‍ട്ടി നേതൃത്വത്തിന് കത്തു നല്‍കി.

ബാക്കിയുള്ള ഏഴ് എം എൽ എമാരിൽ ആറുപേർക്കും രണ്ടാമതും മത്സരത്തിനിറങ്ങാൻ പാര്‍ട്ടി അനുമതി നൽകുകയും തന്നെ മാത്രം ഒഴിവാക്കുകയും ചെയതത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. തൃശൂർ പാർട്ടി സമ്മേളനത്തിലാണ് രണ്ടുതവണ മത്സരിച്ചവര്‍ മത്സരരംഗത്തു നിന്ന് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചത്. തീരുമാനം നടപ്പാക്കിയാല്‍ ഇ എസ് ബിജിമോള്‍ ഉള്‍പ്പെടെ ഉള്ള എം എല്‍ എമാര്‍ക്ക് മത്സരരംഗത്തു നിന്ന് മാറി നില്‍ക്കേണ്ടി വരും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ പാര്‍ട്ടി അതത് ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ മാസം 24ന് ചേർന്ന ജില്ലാ കൗൺസിൽ യോഗം അജിത്തിന് മത്സരിക്കാൻ അനുമതി നൽകിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :