സി പി ഐ തുറന്നടിക്കുന്നു - അരുവിക്കരയില്‍ തോല്‍‌വിക്ക് കാരണം സി പി എമ്മിലെ വിഭാഗീയത, ഇടതുമുന്നണിക്കുള്ളില്‍ കൂടിയാലോചനകളില്ല, വി എസും പിണറായിയും തമ്മിലുള്ള ഐക്യമില്ലായ്മ പ്രകടമായിരുന്നു

സി പി ഐ, അരുവിക്കര, ശബരീനാഥന്‍, ഉമ്മന്‍‌ചാണ്ടി, വിഴിഞ്ഞം
തിരുവനന്തപുരം| Last Modified ബുധന്‍, 8 ജൂലൈ 2015 (20:20 IST)
തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് സൂചന. സി പി എം ഇപ്പോഴും ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു എന്നാരോപിച്ച് രംഗത്ത്. അരുവിക്കരയിലെ തോല്‍‌വിക്ക് കാരണം സി പി എമ്മിലെ വിഭാഗീയതയാണെന്നും സി പി ഐ.

വി എസും പിണറായിയും തമ്മിലുള്ള ഐക്യമില്ലായ്മ അരിവിക്കരയില്‍ പ്രകടമായിരുന്നു എന്നും സി പി ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

സി പി എമ്മിലെ വിഭാഗീയത അരുവിക്കരയില്‍ തോല്‍‌വിക്ക് കാരണമായി. അണികളില്‍ ഈ വികാരമാണ് ഉണ്ടായത്. വി എസ് - പിണറായി പോര് സി പി എമ്മില്‍ ഇപ്പോഴും ഉണ്ടെന്ന തോന്നല്‍ ജനങ്ങളിലുണ്ടായി. വി എസും പിണറായിയും ഒരേ വേദിയില്‍ എത്താത്തത് ഈ സംശയത്തെ ശക്തിപ്പെടുത്താന്‍ കാരണമായി. പ്രചരണവേദിയില്‍ ഇവര്‍ ഒരുമിച്ചുവരണമെന്ന് അണികള്‍ ആഗ്രഹിച്ചിരുന്നു - സി പി ഐ കുറ്റപ്പെടുത്തുന്നു.

വി എസിനെതിരായ പ്രമേയം എതിരാളികള്‍ പ്രചരണായുധമാക്കി. സി പി ഐ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് അരുവിക്കരയില്‍ നടത്തിയത്. എന്നാല്‍ ഇപ്പോഴും ഇടതുമുന്നണിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. സി പി എം തീരുമാനങ്ങള്‍ ഏകപക്ഷീയമായി മാത്രം കൈക്കൊള്ളുന്നു - യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :