തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (15:03 IST)
നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന നിലപാടിലാണ് അദ്ദേഹം. വിഎസിനെ ഏതു ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്നതും നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.
സിപിഎം നാളെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ അതില്‍ ഉണ്ടാകില്ല എന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയില്‍ ഒഴിച്ചിട്ട ഒരു സീറ്റ് വിഎസിനെ ഉദ്ദേശിച്ചാണ് എങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട സംഘടനാകാര്യങ്ങളില്‍ പൊളിറ്റ് ബ്യൂറോ കമ്മിഷന്‍ തീരുമാനമെടുത്തിട്ടേ അക്കാര്യം പരിഗണിക്കൂ.
അതേസമയം, സിപിഎം സംസ്ഥാന സമിതിയില്‍ പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുക്കും. ഇന്നു രാത്രി യച്ചൂരി തിരുവനന്തപുരത്തെത്തും. സംസ്ഥാന ഘടകത്തിന്റെ നിലപാട് എന്തായാലും വിഎസിന്റെ കാര്യത്തില്‍ യച്ചൂരിയുടെ നിലപാടു നിര്‍ണായകമാകും. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കേരളത്തില്‍ യച്ചൂരി പങ്കെടുക്കുന്ന ആദ്യ സംസ്ഥാന സമിതി യോഗമാണു ശനിയാഴ്ചത്തേത്. ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ചതോടെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ തെറിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.