സാമ്പിള്‍ വെടിക്കെട്ട് തകര്‍ത്തു; നാളെ തൃശൂര്‍ പൂരം

തൃശൂര്‍| JOYS JOY| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (10:17 IST)
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് വര്‍ണ്ണാഭമായി. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധി പേരാണ് സാമ്പിള്‍ വെടിക്കെട്ട് കാണുന്നതിനായി എത്തിയത്. ബുധനാഴ്ചയാണ് തൃശൂര്‍ പൂരം.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആരംഭിച്ച സാമ്പിളില്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മാറ്റുരച്ചു. ഏഴുമണിക്ക് തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് ആദ്യ തിരി കൊളുത്തിയത്. കൃത്യം ഏഴരയ്ക്ക് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തി. രാത്രി എട്ടരയോടെയാണ് സാമ്പിള്‍ വെടിക്കെട്ട് അവസാനിച്ചത്.

എല്‍ ഇ ഡി വിസ്മയങ്ങള്‍ ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. സാമ്പിള്‍ വെടിക്കെട്ടിന്റെ വര്‍ണ്ണങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ച് തൃശൂര്‍ പൂരനാളിനായി കാത്തിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :