സാങ്കേതികമായി കുഴിയടക്കുന്നവര്‍ കണ്ടില്ല; കൊച്ചിയിലെ ഗട്ടറില്‍ വീണു ഗവര്‍ണറുടെ കാറും പഞ്ചറായി

കൊച്ചി| WEBDUNIA|
PRO
സാങ്കേതികമായല്ല നടന്‍ കുഴിയടച്ചതെന്നു പറഞ്ഞ് വിമര്‍ശിച്ചവര്‍ക്ക് ഇനിയും കണ്ണുതുറന്നില്ല. റോഡിലെ കുഴിയില്‍ ഇറങ്ങി കേരള ഗവര്‍ണര്‍ നിഖില്‍ കുമാറിന്റെ കാറിന്റെ ടയറും പഞ്ചറായി.

കൊച്ചി അരൂര്‍ പാലത്തിന് സമീപത്താണ് സംഭവം. രാത്രി എട്ടു മണിയോടെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കവെ ടാര്‍ ഇളകി കിടന്ന കുഴിയില്‍ ഇറങ്ങിയാണ് ടയര്‍ പഞ്ചറായത്.

ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പത്ത് മിനിറ്റോളം ഗവര്‍ണര്‍ നിഖില്‍ കുമാര്‍ വഴിയില്‍ കാത്തു നിന്നു. സ്‌റ്റെപ്പിനി ടയര്‍ മാറ്റി ഇടുന്നതിന് നേരിട്ട താമസമാണ് ഗവര്‍ണറുടെ യാത്ര വൈകിപ്പിച്ചത്.

കേരളത്തിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നടന്‍ ജയസൂര്യ റോഡ് നന്നാക്കാന്‍ ഇറങ്ങിയതിനെ കൊച്ചി കോര്‍പ്പറേഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :