സലീം‌രാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം‌രാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി. സലീം രാജിനെതിരായി ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് ഫോണ്‍കോള്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടത്. അതേസമയം സലീം രാജിന്റെ ഫോണ്‍ രേഖകളും വ്യാജ തണ്ടപ്പേര്‍ രജിസ്റ്ററും പിടിച്ചെടുക്കാനുള്ള സിങ്കിള്‍ ബെഞ്ച് ഉത്തരവിനുമെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്. എന്നാല്‍ സലീം രാജിനെതിരേ വ്യക്തിപരമായ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന നടപടി അസാധാരണവും അപഹാസ്യവുമാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :