സലീംരാജിന്റെ ഭൂമിതട്ടിപ്പ്:പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം| WEBDUNIA|
PRO
സലീംരാജിന്റെ ഭൂമി തട്ടിപ്പുകേസില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നും കോടതിയിലെ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോടിയേരി കാലത്ത് ഉയര്‍ന്ന പരാതിയാണിതെന്നും നാല് വര്‍ഷം അന്വേഷിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ ഡിജിപിക്കാണ് നിര്‍ദ്ദേശം ലഭിച്ചതെന്നും ഹൈക്കോടതിയില്‍ എജി ഹാജരായത് ഡിജിപിയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :