മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാടിലെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനുള്ള സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ. എന്നാല്‍ തൃക്കാക്കരയിലെ ഭൂമിയിടപാടു സംബന്ധിച്ച റവന്യൂരേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. തൃക്കാക്കര സ്വദേശി ഷരീഫ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ് .
തൃക്കാക്കര വില്ലേജില്‍ ഉള്‍പ്പെട്ട 1.16 ഏക്കര്‍ ഭൂമി വ്യാജ തണ്ടപ്പേരില്‍ തട്ടിയെടുക്കാന്‍ സലിം രാജ് അടക്കമുള്ളവര്‍ ശ്രമിച്ചെന്നാരോപിച്ച് തൃക്കാക്കര പത്തടിപ്പാലം സ്വദേശി ഷരീഫയാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.