വോട്ടുകുത്തികളെന്ന നിലപാടില്‍ മാറ്റം വരണം: വെള്ളാപ്പള്ളി

തിരുവല്ല: | WEBDUNIA|
PRO
PRD
വോട്ടുകുത്തികള്‍ എന്ന നിലപാടില്‍നിന്ന് ഹിന്ദുസമൂഹം പുനര്‍ ചിന്തനം നടത്തി മാനസിക പക്വത കൈവരിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തു.

തിരുവല്ലയിലെ മനക്കച്ചിറയില്‍ നടന്ന അഞ്ചാമത് ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഭൂരിപക്ഷ സമുദായ സഖ്യത്തെ തകര്‍ക്കുവാനുള്ള ഗൂഢമായ ശ്രമങ്ങളാണ്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചില ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി ഭൂരിപക്ഷ സമുദായ ഐക്യശ്രമം തകര്‍ക്കുവാനുള്ള മുന്നണി സര്‍ക്കാരിന്‍റെ ശ്രമം ഹിന്ദു സമുദായം തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :