സരിതയ്ക്ക് ജാമ്യം

ആലപ്പുഴ| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിത എസ് നായര്‍ക്ക് ഒരു കേസില്‍ കൂടി ജാമ്യം. ആലപ്പുഴ വള്ളികുന്നം സ്വദേശി രാധാകൃഷ്ണനില്‍ നിന്ന് പണം തട്ടിയ കേസിലാണ് ജാമ്യം ലഭിച്ചത്. കായംകുളം കോടതിയാണ് സരിതയ്ക്ക് ജാമ്യം നല്‍കിയത്.

സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളായിരുന്നു സരിതയ്ക്കെതിരെ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ എട്ടോളം കേസുകള്‍ ഒത്തുതീര്‍പ്പാക്കി. ഇനി ഒരു കേസില്‍ മാത്രമേ സരിതയ്ക്ക് ജാമ്യം ലഭിക്കാനുള്ളൂ.

അതേസമയം സരിത കേസുകള്‍ ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സരിതയ്ക്ക് കേസുകള്‍ ഒത്തുതീര്‍ക്കാന്‍ പണം എവിടെ നിന്നെന്ന് അന്വേഷിച്ചോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ജയിലില്‍ കഴിയുന്ന സരിത മൂന്ന് കോടി രൂപയോളം മുടക്കി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :