തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (16:38 IST)
സോളാര്‍ കേസ് പ്രതി സരിതയോട് കാട്ടിയ അനുകമ്പ പോലും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വനിത എം എല്‍ എമാരോട് കാട്ടിയില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പ്രതിപക്ഷ വനിത എം എല്‍ എമാരോടൊപ്പം എത്തി ഗവര്‍ണര്‍ക്ക് പരാതി നല്കിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യാമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി വി എസ് അറിയിച്ചു. വനിത എം എല്‍ എമാരെ അക്രമിച്ച എം എല്‍ എമാര്‍ക്കെതിരെ ക്രിമിനല്‍ ചട്ടപ്രകാരം നടപടി വേണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായും വി എസ് പറഞ്ഞു.
വനിത എം എല്‍ എമാരെ ചാവേറാക്കിയെന്ന് പറയുന്നവര്‍ ഗാന്ധിജിയുടെ ആത്മകഥ വായിക്കണം. സ്ത്രിയും പുരുഷനും സമമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. രാഹുല്‍ പോര, പ്രിയങ്ക വേണമെന്ന് പറയുന്നവര്‍ ചാവേറുകള്‍ എന്ന് വിളിക്കുന്നു.
വനിത എം എല്‍ എമാരെ ചാവേറുകള്‍ എന്ന് വിളിക്കുന്നവര്‍ സോണിയയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത് എങ്ങനെ കാണുന്നെന്നും വി എസ് ചോദിച്ചു.
മാണിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീകളോടുള്ള അവഹേളനമാണ്. ഇതിന് നാട്ടിലുള്ള ചികിത്സ താന്‍ പറയുന്നില്ലെന്നും വി എസ് പറഞ്ഞു.
അഞ്ച് വനിത എം എല്‍ എമാരും വി എസിനൊപ്പം ഗവര്‍ണറെ കാണുന്നതിനായി എത്തിയിരുന്നു.