ലാലുവിന്റെ ജാമ്യം; സുപ്രീം കോടതി സിബിഐക്ക് നോട്ടീസയച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെ ജാമ്യാപാക്ഷയില്‍ സുപ്രീം കോടതി സിബിഐക്ക് നോട്ടിസ് അയച്ചു.
ചീഫ് ജസ്റ്റിസ് പി. സദാശിവവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും അടങ്ങുന്ന ബെഞ്ചാണ് നോട്ടിസ് അയച്ചത്. 44 പേര്‍ ശിക്ഷിക്കപ്പെട്ട കേസില്‍ 37 പേരും ജാമ്യത്തിലിറങ്ങിയതായി ജഠ്മലാനി വാദിച്ചു. ബാക്കി ആറുപേരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ലാലുവിനു മാത്രമാണ് ജാമ്യം അനുവദിക്കാത്തത്.
ലാലുവിനൊപ്പം അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച മറ്റൊരാള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ റാം ജഠ്മലാനിയാണ് കേസില്‍ ലാലു പ്രസാദ് യാദവിനു വേണ്ടി ഹാജരാകുന്നത്. കേസ് അടുത്തമാസം 13ന് പരിഗണിക്കും.