സരിത എസ് നായര്‍ക്ക് രണ്ടുകേസുകളില്‍ ജാമ്യം: ഇനി ജാമ്യം പരിഗണിക്കുന്നതിന് രണ്ടുകേസുകള്‍കൂടി മാത്രം
കൊച്ചി|
WEBDUNIA|
PRO
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ കൂടി സരിത എസ് നായര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാ ലൂയിഡ്, വി പിജോയ് എന്നിവരില്‍ നിന്ന് പണം തട്ടിയ കേസുകളിലാണ് സരിതയ്ക്ക് ജാമ്യം ലഭിച്ചത്. .
കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ സരിത ജയിലിലായിരിക്കുമ്പോഴും പരാതിക്കാര്‍ക്ക് പണം കൊടുത്തതെങ്ങനെയെന്ന് വിശദീകരിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ആറുകോടിയോളം രൂപ സരിതയും ബിജു രാധാകൃഷ്നനും തട്ടിയെടുത്തെന്നും ഇതില്‍ അഞ്ചുകോടി രൂപ ചിലവഴിച്ചെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സരിത കേസ് ഒത്തുതീര്‍പ്പാക്കിയ പണം തട്ടിപ്പ് പണമല്ലെന്നും ബന്ധുക്കള്‍ നല്‍കിയ പണമാകാമെന്നും പൊലീസ് പറയുന്നു.
സരിത എസ് നായര്‍ക്ക് കഴിഞ്ഞദിവസമാണ് ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചത്. ആലപ്പുഴ വള്ളികുന്നം സ്വദേശി രാധാകൃഷ്ണനില്‍ നിന്ന് പണം തട്ടിയ കേസിലാണ് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചത്. കായംകുളം കോടതിയാണ് സരിതയ്ക്ക് ജാമ്യം നല്‍കിയത്.
സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളായിരുന്നു സരിതയ്ക്കെതിരെ റജിസ്റ്റര്‍ ചെയ്തിരുന്നത്.