സമ്പത്ത് കസ്റ്റഡി മരണക്കേസ്: ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്ക് പുനരന്വേഷിക്കണമെന്ന് കോടതി
കൊച്ചി: |
WEBDUNIA|
PRO
PRO
സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്ക് പുനരന്വേഷിക്കണമെന്ന് എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടു. സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
പുത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ സിബിഐ നടപടിക്കെതിരെയാണു ഹര്‍ജി. എഡിജിപി മുഹമ്മദ് യാസിന്‍, ഡിഐജി വിജയ് സാക്കറെ എന്നിവരെയാണു സിബിഐ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. ഇവരുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇവരെ ഒഴിവാക്കിയ സിബിഐ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഇവരെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വാങ്ങിയ ശേഷം അറസ്റ്റ് ചെയ്യാതെ വാറണ്ട് കോടതിക്ക് സിബിഐ മടക്കി നല്‍കിയിരുന്നു. പ്രതിപ്പട്ടികയില്‍ ഒഴിവാക്കിയ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ഉണ്ടോ എന്നറിയാന്‍ ഇവരുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാത്രം നോക്കുന്നത് അശാസ്‌തീയ അന്വേഷണമാണെന്നാണ് മുരുകേശന്റെ വാദം.
ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ തയാറായില്ലെന്നും കോടതി വിമര്‍ശിച്ചു.