സബ് ഇന്‍സ്‌പെക്ടറുടെ മകളെ പാസ്റ്റര്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
ചെന്നൈ|
WEBDUNIA|
Last Modified ശനി, 14 ഡിസംബര്‍ 2013 (16:38 IST)
PRO
സബ് ഇന്‍സ്പെകടറുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. ചെന്നൈയില്‍ താംബരത്താണ് 35 കാരനായ പാസ്റ്റര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
കഴിഞ്ഞയാഴ്ചയാണ് പാസ്റ്ററിനെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കും മറ്റുമായി പോയിരുന്ന ഇയാള്‍ സൗഹൃദം ദുരുപയോഗം ചെയ്യുകയായിരുന്നത്രെ. ഡേവിഡ് ഇമ്പരാജ് എന്നാണ് പാസ്റ്ററുടെ പേര്.
പാസ്റ്റര്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. പാസ്റ്ററോടൊപ്പം പെണ്‍കുട്ടി പോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായ ദിവസം മുതല്‍ തന്നെ പാസ്റ്ററും നാട്ടില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു
തുടര്‍ന്നാണ് പാസ്റ്ററിലേയ്ക്ക് സംശയം നീളുന്നത്. ഇയാളെ കാണാനില്ലെന്ന് കാട്ടി ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹൊസൂരിലേയ്ക്കാണ് പെണ്‍കുട്ടിയുമായി പാസ്റ്റര്‍ പോയത്.