സന്ദീപിന് നീതി ലഭിച്ചില്ല, ബന്ധു ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ബന്ധു പാര്‍ലമെന്‍റിനു മുന്നില്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി ആത്‌മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ കെ മോഹനനാണ് ആത്‌മഹത്യയ്ക്ക് ശ്രമിച്ചത്.

സന്ദീപ് ഉണ്ണികൃഷ്ണനോട് സര്‍ക്കാര്‍ നീതികേട് കാണിച്ചു എന്ന് ആരോപിച്ചായിരുന്നു ആത്‌മഹത്യാശ്രമം. ആര്‍ എം എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹനന്‍റെ നില ഗുരുതരമാണ്.

വിജയ് ചൌക്കില്‍ പി എ സി ചെയര്‍മാന്‍ മുരളീ മനോഹര്‍ ജോഷിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിവരുമ്പോഴാണ് പാര്‍ലമെന്‍റിന് മുന്നില്‍ മോഹനന്‍ ആത്‌മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ മുഴുവന്‍ മണ്ണെണ്ണയൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഓടിയെത്തി തീയണയ്ക്കുകയും മോഹനനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

സന്ദീപ് ഉണ്ണികൃഷ്ണന്‍ മരിച്ചിട്ട് 700 ദിവസങ്ങളിലേറെയായെന്നും ഇതുവരെയും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങളൊന്നും ലഭിച്ചില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മോഹനന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :