ഗാരി കേര്‍സ്റ്റന്‍ മുംബൈ ഇന്ത്യന്‍സിലേക്ക്?

ജൊഹനാസ്ബര്‍ഗ്| WEBDUNIA| Last Modified ബുധന്‍, 26 ജനുവരി 2011 (15:33 IST)
ലോകകപ്പോടെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്ന് വിരമിക്കാനൊരുങ്ങുന്ന ഗാരി കേര്‍സ്റ്റന്‍ ഐ‌പി‌എല്‍ ടീം കോച്ചായേക്കുമെന്ന് സൂചന. വിരമിച്ചശേഷം കേര്‍സ്റ്റന്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള നല്ല ബന്ധമാണ് കേര്‍സ്റ്റനെ മുംബൈ ഇന്ത്യന്‍സിലേക്ക് അടുപ്പിക്കുന്നതെന്നാണ് സൂചന. ലോകകപ്പിന് ശേഷമാണ് ഐ പി എല്‍ നാലാം സീസണ്‍ ആരംഭിക്കുക.

കേര്‍സ്റ്റന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തുടരണമെന്നാണ് മിക്ക താരങ്ങളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയില്‍ നിന്നു മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് കേഴ്‌സ്റ്റണ്‍ ബിസിസിഐയെ അറിയിച്ചു. അതിനാല്‍ ലോകകപ്പോട് കൂടി കേര്‍സ്റ്റന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :